ടെംബ ബാവുമയ്ക്ക് പരിക്ക്, പകരക്കാരനെ തേടാതെ ദക്ഷിണാഫ്രിക്ക

Sports Correspondent

ദക്ഷിണാഫ്രിക്കന്‍ മധ്യനിര ബാറ്റ്സ്മാന്‍ ടെംബ ബാവുമ പുറത്ത്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അംഗമായ ബാവുമ ആദ്യ രണ്ട് മത്സരങ്ങളിലും അവസാന ഇലവനില്‍ ഇടം പിടിച്ചിരുന്നില്ല. ഇതിനാല്‍ മൊമ്മന്റം ഏകദിന കപ്പില്‍ പങ്കെടുക്കാന്‍ ടീം മാനേജ്മെന്റ് താരത്തിനെ അനുവദിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ച കേപ് കോബ്രാസിനു വേണ്ടി കളിക്കുന്നതിനിടെയാണ് താരത്തിന്റെ കൈവിരലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ചത്. മൂന്നാഴ്ചയോളം താരം കളിക്കളത്തിനു പുറത്തിരിക്കണമെന്നാണ് അറിയുവാന്‍ കഴിയുന്നത്.

ബാവുമയ്ക്ക് പരിക്കേറ്റുവെങ്കിലും ദക്ഷിണാഫ്രിക്ക പകരക്കാരനെ ആവശ്യപ്പെട്ടിട്ടില്ല. ടെംബ ബാവുമ ടീമിനൊപ്പം തന്നെ തുടരുമെന്നാണ് ടീമിന്റെ അറിയിപ്പ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial