കോഹ്‍ലിക്ക് റെക്കോർഡ് ഇല്ല, ടോസ് അറിയാം

Staff Reporter

വിൻഡീസിനെതിരായ അഞ്ചാം ഏകദിന മത്സരത്തിൽ ടോസ് നേടിയ വിൻഡീസ് ബാറ്റ് ചെയ്യും. ഇതോടെ  ക്യാപ്റ്റൻ ഒരു സീരിസിൽ മുഴുവൻ ടോസ് നേടുക എന്ന നേട്ടം കോഹ്‌ലിക്ക് നഷ്ടമായി. നേരത്തെ നടന്ന നാല് ഏകദിനങ്ങളിലും വിരാട് കോഹ്ലി ടോസ് വിജയിച്ചിരുന്നു. ഇന്നത്തെ മത്സരത്തിന് കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ  തന്നെയാണ് ഇറക്കുന്നത്.

വിൻഡീസ് നിരയിൽ ആഷ്‌ലി നേഴ്സിനു പകരം ദേവേന്ദ്ര ബിശോ ടീമിൽ ഇടം നേടിയിട്ടുണ്ട്. ഹേംരാജിന് പകരം ഓഷനേ തോമസും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഇന്ത്യൻ ടീം: രോഹിത് ശർമ്മ, ശിഖർ ധവാൻ, വിരാട് കോഹ്ലി (ക്യാപ്റ്റൻ), അമ്പാട്ടി റായ്ഡു, കേദാർ ജാദവ്, ധോണി, രവീന്ദ്ര ജഡേജ, ഭുവന്വേഷർ കുമാർ, ഖലീൽ അഹമ്മദ്, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ.

വിൻഡീസ് ടീം: കീരൻ പവൽ, ഷൈ ഹോപ്പ്, മാർലോൺ സാമുവൽസ്, ഷിംറോൺ ഹേറ്റ്മേയർ, റോവമാൻ പവൽ, ജേസൺ ഹോൾഡർ (ക്യാപ്റ്റൻ), ഫാബിയൻ അല്ലൻ, കീമോ പോൾ, ദേവേന്ദ്ര ബിഷോ, ഓഷനേ തോമസ്, കേമാർ റോച്ച്