ധോണിയ്ക്ക് ലഭിച്ച പോലെ ബിസിസിഐ പിന്തുണ ആര്‍ക്കും ലഭിച്ചിട്ടില്ല- ഹര്‍ഭജന്‍ സിംഗ്

Sports Correspondent

Harbhajandhoni

മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ബിസിസിഐയിൽ നിന്ന് ലഭിച്ച പിന്തുണ പോലെ മറ്റൊരു താരങ്ങള്‍ക്കും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്. അടുത്തിടെ താരം ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചിരുന്നു. തനിക്ക് കൂടുതൽ അവസരങ്ങള്‍ നല്‍കിയിരുന്നുവെങ്കിൽ തനിക്ക് 100-150 വിക്കറ്റുകള്‍ അധികും നേടുവാന്‍ സാധിക്കുമായിരുന്നുവെന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിംഗ്.

ധോണിയ്ക്ക് ലഭിച്ച പോലെ പിന്തുണ മറ്റു താരങ്ങള്‍ക്ക് ലഭിച്ചിരുന്നുവെങ്കില്‍ അവരും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമായിരുന്നുവെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.