ഫ്രീഹിറ്റുകളില്ലാതെ, ഓവര്‍സ്റ്റെപ്പിംഗ് ഇല്ലാതെ ഇംഗ്ലണ്ട്

- Advertisement -

ഇംഗ്ലണ്ട് ഏകദിനത്തില്‍ ഒന്നാം റാങ്കുകാരാണ്. ഏറെക്കാലമായി അത് അവര്‍ ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കിയ ശേഷം തിരിച്ചു വിട്ടു നല്‍കിയിട്ടില്ല. ഇംഗ്ലണ്ടിന്റെ ഈ നേട്ടത്തിനു പിന്നില്‍ ഇംഗ്ലണ്ട് ബാറ്റിംഗ് നിരയ്ക്കൊപ്പം തന്നെ കൃത്യതയോടെ പന്തെറിയുന്ന ബൗളിംഗ് നിരയുടെ പങ്കും വലുതാണ്. ബൗളര്‍മാരില്‍ നിന്ന് ഓവര്‍സ്റ്റെപ്പിംഗ് നോബോള്‍ പിറന്നിട്ട് 9980 പന്തുകളായി എന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാര്‍ പുറത്ത് വിടുന്ന കണക്കുകള്‍.

ഇംഗ്ലണ്ട് ഇതുവരെ ഫ്രീഹിറ്റ് വഴങ്ങാതെ 4257 പന്തുകളാണ് എറിഞ്ഞിട്ടുള്ളത്. ജോസ് ബട്‍ലര്‍ ആകട്ടെ തുടര്‍ച്ചയായ 15 ഏകദിനങ്ങളാണ് ഒരൊറ്റ ബൈ പോലും വഴങ്ങാതെ കീപ്പിംഗ് ദൗത്യം നടത്തി വരുന്നത്. ഇംഗ്ലണ്ടിന്റെ മുന്‍ നിര ബാറ്റ്സ്മാന്മാര്‍ക്കൊപ്പം തന്നെ ബൗളര്‍മാരുടെ ഈ പ്രകടനവും പ്രശംസനീയമാണ്.

ഏകദേശം 709 ഓവറുകളാണ് ഫ്രീ ഹിറ്റ് വഴങ്ങാതെ ഇംഗ്ലണ്ട് ഏകദിനങ്ങളില്‍ എറിഞ്ഞിരിക്കുന്നത്. 14 ഏകദിന മത്സരങ്ങള്‍ ആണ് ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement