ഇന്ത്യയില്‍ നിന്നുള്ള 62ാം ടെസ്റ്റ് അമ്പയറായി അരങ്ങേറ്റം കുറിയ്ക്കാനായി നിതിന്‍ മേനോന്‍ ഒരുങ്ങുന്നു. നവംബറില്‍ ബംഗ്ലാദേശിന്റെ അഫ്ഗാനിസ്ഥാന്‍ ടൂറിലാവും താരം തന്റെ ടെസ്റ്റ് അമ്പയറായുള്ള അരങ്ങേറ്റം കുറിയ്ക്കുക. ഇതിന് മുമ്പ് 2013ല്‍ ബംഗ്ലാദേശ് ന്യൂസിലാണ്ട് പരമ്പരയിലെ അമ്പയറായി എസ് രവിയാണ് ഇന്ത്യയില്‍ നിന്ന് ടെസ്റ്റ് അമ്പയറായി അരങ്ങേറ്റം കുറിച്ചത്. അന്ന് ചിറ്റഗോംഗിലായിരുന്നു മത്സരം. ഈ മത്സരം ഡെറാഡൂണില്‍ നവംബര്‍ 27നാണ് അരങ്ങേറുക.
മുന്‍ മധ്യപ്രദേശ് കളിക്കാരനായ നിതിന്‍ 2006ലാണ് ഓള്‍-ഇന്ത്യ അമ്പയറിംഗ് പരീക്ഷ പാസ്സായത്. 22 ഏകദിനങ്ങളിലും 9 ടി20 മത്സരങ്ങളിലും നിതിന്‍ അമ്പയറായിട്ടുണ്ട്. 40 ഐപിഎല്‍ മത്സരങ്ങളിലും 57 ഫസ്റ്റ്-ക്ലാസ്സ് മത്സരങ്ങളിലും നിതിന്‍ മേനോന്‍ അമ്പയറായി ചുമതല വഹിച്ചിട്ടുണ്ട്. നിതിന്‍ മേനോന്റെ പിതാവ് നരേന്ദ്ര മേനോനും മുന്‍ അന്താരാഷ്ട്ര അമ്പയര്‍ ആയിരുന്നു.













