നിക്കോളസ് പൂരൻ വിവാഹിതനായി

Sports Correspondent

വെസ്റ്റ് ഇൻഡീസ് വിക്കറ്റ് കീപ്പർ താരം നിക്കോളസ് പൂരൻ വിവാഹിതനായി. 2020ലെ ഐപിഎലിന് ശേഷം നവംബറിലാണ് താരത്തിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്. ട്വിറ്ററിലൂടെയാണ് താരം വിവാഹിതനായ വിവരം പങ്കുവെച്ചത്. അലൈസ മിഗ്വൽ ആണ് വധു.

2021 ഐപിഎൽ സീസണിൽ താരത്തിന് മോശം ഫോമിനെത്തുടർന്ന വളരെ മോശം സ്കോറുകളാണ് നേടാനായത്. കരീബിയൻ പ്രീമിയർ ലീഗിൽ ഗയാന ആമസോൺ വാരിയേഴ്സിനെ നയിക്കുവാനുള്ള അവസരവും ഇപ്പോൾ പൂരനെ തേടിയെത്തിയിട്ടുണ്ട്.