ടി പി രഹ്നേഷ് ജംഷദ്പൂർ എഫ് സിയിൽ തുടരും

Img 20210601 154336
Credit: Twitter

ജംഷദ്പൂരിന്റെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയ ടി പി രെഹ്നേഷ് ക്ലബിൽ പുതിയ കരാർ ഒപ്പുവെക്കും. ഐ എസ് എൽ ക്ലബായ ജംഷദ്പൂർ എഫ് സി കഴിഞ്ഞ സീസണിൽ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് രെഹ്നേഷിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസൺ രെഹ്നേഷിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണിൽ ഒന്നായിരുന്നു. ഗംഭീര പ്രകടനം നടത്തിയ താരത്തിന് രണ്ടു വർഷത്തെ കരാർ ആണ് ജംഷദ്പൂർ വാഗ്ദാനം ചെയ്തിരിക്കുന്നത്.

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിൽ രെഹ്നേഷ് കളിച്ചിരുന്നു എങ്കിലും താരത്തിന് ബ്ലാസ്റ്റേഴ്സിൽ വലിയ പ്രകടനങ്ങൾ നടത്താൻ ആയിരുന്നില്ല. നേരത്തെ ഐ എസ് എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും താരം കളിച്ചിരുന്നു. പണ്ട് വിവാ കേരളയിലൂടെ ആയിരുന്നു ദേശീയ ഫുട്ബോളിലേക്ക് രഹ്നേഷ് എത്തിയിരുന്നത്. ഷില്ലോങ്ങ് ലജോങ്, ഒ എൻ ജി സി എന്നീ ക്ലബുകൾക്കായൊക്കെ ഗ്ലോവ് അണിഞ്ഞിട്ടുള്ള താരമാണ് രഹ്നേഷ്. ഐ എസ് എല്ലിൽ ഇതുവരെ 81 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Previous articleഡ്യൂക്ക് ബോളിൽ തനിക്ക് വലിയ പരിചയം ഇല്ല – ട്രെന്റ് ബോൾട്ട്
Next articleനിക്കോളസ് പൂരൻ വിവാഹിതനായി