സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ കവാനിക്കെതിരെ അന്വേഷണം

Edinson Cavani Manchester United Celebration
Credit: Twitter
- Advertisement -

സോഷ്യൽ മീഡിയയിൽ വംശീയ ചുവയുള്ള പോസ്റ്റ് പ്രസിദ്ധികരിച്ചതിന്റെ പേരിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം എഡിസൺ കവാനിക്കെതിരെ ഫുട്ബോൾ അസോസിയേഷന്റെ അന്വേഷണം. കഴിഞ്ഞ ദിവസം സതാംപ്ടണെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിൽ പകരക്കാരുടെ ബെഞ്ചിൽ നിന്ന് വന്ന് കവാനി 2 ഗോളുകൾ നേടിയിരുന്നു.

തുടർന്നാണ് താരത്തിന്റെ ആരാധകന്റെ ഒരു ഒരു സ്റ്റോറി കവാനി തന്റെ അക്കൗണ്ടിൽ നിന്ന് പോസ്റ്റ് ചെയ്തത്. തുടർന്ന് താരം ആ പോസ്റ്റ് എടുത്തുകളയുകയും ചെയ്തിരുന്നു. എന്നാൽ ഈ പോസ്റ്റിന്റെ പേരിൽ താരത്തിനെതിരെ ഫുട്ബോൾ അസോസിയേഷൻ അന്വേഷണം നടത്തുമെന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കവാനിയുടെ പോസ്റ്റിൽ ഉണ്ടായിരുന്ന അതെ വാക്ക് തന്നെയാണ് 2011ൽ ലൂയിസ് സുവാരസ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പാട്രിക് എവ്‌റക്കെതിരെ ഉപയോഗിച്ചതും. അന്ന് ലൂയിസ് സുവാരസിന് 8 മത്സരങ്ങളിൽ നിന്ന് വിലക്കും ലഭിച്ചിരുന്നു. ഈ കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ഫ്രീ ട്രാൻസ്ഫറിലാണ് കവാനി മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയത്.

Advertisement