ഏത് ടീമും മാതൃകയാക്കേണ്ട ടീമാണ് ന്യൂസിലാണ്ട്

Sports Correspondent

ക്രിക്കറ്റ് ലോകത്ത് ഏത് ടീമും മാതൃകയാക്കേണ്ട ടീമാണ് ന്യൂസിലാണ്ടെന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്‍ലി. നേപ്പിയറില്‍ ആദ്യ ഏകദിനത്തിന്റെ ടോസ് നഷ്ടമായ ശേഷം സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍. ന്യൂസിലാണ്ട് മികച്ച ടീമാണ്, ക്രിക്കറ്റിന്റെ യഥാര്‍ത്ഥ ഉത്സാഹത്തോടെയും പ്രസരിപ്പോടെയും കളിയ്ക്കുന്ന ടീമാണ് ന്യൂസിലാണ്ട്.

ക്രിക്കറ്റ് കളത്തില്‍ എങ്ങനെ പെരുമാറണമെന്ന് ഏത് ടീമും കളിക്കാരനും ഉറ്റുനോക്കാവുന്നത് ന്യൂസിലാണ്ടിലേക്കാണ് എന്നും കോഹ്‍ലി പറഞ്ഞു. ഈ പരമ്പരയില്‍ ഇരു ടീമുകളും തമ്മില്‍ പരസ്പര ബഹുമാനം ഏറെയുണ്ടാകുമെന്നും കോഹ്‍ലി പറഞ്ഞു.