ദക്ഷിണാഫ്രിക്കയിൽ പുതിയ ടി20 ടൂര്‍ണ്ണമെന്റ്, കരാറിലെത്തി ബോര്‍ഡ്

ജനുവരി 2023ൽ ആരംഭിയ്ക്കുന്ന പുതിയ ടി20 ലീഗിനായി ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡും ബ്രോഡ്കാസ്റ്റര്‍ ആയ സൂപ്പര്‍ സ്പോര്‍ട്ടും കരാറിലെത്തി. ആറ് പ്രൈവറ്റ് ഫ്രാഞ്ചൈസികള്‍ ഉള്‍പ്പെടുന്ന ലീഗിന്റെ കൂടുതൽ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ മുഖം തന്നെ മാറ്റി മറിയ്ക്കുന്ന ഒന്നാവും ഈ ലീഗ് എന്നാണ് സൂപ്പര്‍സ്പോര്‍ട്ട് സിഇഒ മാര്‍ക്ക് ജൂറി വ്യക്തമാക്കിയത്.

2017ൽ ഗ്ലോബൽ ടി20 ലീഗ് ആരംഭിച്ചുവെങ്കിലും അതിന് വേണ്ടി ടിവി റൈറ്റ്സ് ആര്‍ക ആരും എടുക്കാതെ വന്നപ്പോള്‍ അത് ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് മസാന്‍സി സൂപ്പര്‍ ലീഗ് ആരംഭിച്ചുവെങ്കിലും അതിലും വലിയ പുരോഗതി ഒന്നും ഉണ്ടായില്ല.