ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ പരാജയം ഒഴിവാക്കാൻ ന്യൂസിലൻഡ് കഷ്ടപ്പെടുന്നു. നാലാം ദിവസം കളി അവസാനിക്കുമ്പോൾ ന്യൂസിലൻഡ് അവരുടെ രണ്ടാം ഇന്നിങ്സിൽ 94-4 എന്ന നിലയിൽ നിൽക്കുകയാണ്. ഇനിയും 332 റൺസ് വേണം അവർക്ക് വിജയിക്കാൻ. ന്യൂസിലൻഡ് സമനിലക്ക് വേണ്ടിയാകും നാളെ ശ്രമിക്കുക. എന്നാൽ ദക്ഷിണാഫ്രിക്കൻ ബൗളിംഗിന് മുന്നിൽ നാളെ പിടിച്ചു നിൽക്കുക ന്യൂസിലൻഡിന് എളുപ്പമാകില്ല.

60 റൺസുമായി കോണ്വേയും 1 റണ്ണുമായി ടോം ബ്ലണ്ടലും ആണ് ന്യൂസിലൻഡിനായി ഇപ്പോൾ ക്രീസിൽ ഉള്ളത്. മിച്ചലിനെയും നിക്കോൾസിനെയും മഹാരാജ് പുറത്താക്കിയപ്പോൾ ലാതവും വിൽ യങും റബാഡയ്ക്ക് മുന്നിൽ വീണു. ദക്ഷിണാഫ്രിക്ക നേരത്തെ രണ്ടാം ഇന്നിങ്സിൽ 354 റൺസ് എടുത്ത് ഡിക്ലയർചെയ്തിരുന്നു. വെറെയെന്നെ ദക്ഷിണാഫ്രിക്കക്ക് ആയി 136 റൺസ് എടുത്ത് പുറത്താകാതെ നിന്നു.














