ഈ പ്രകടനം സ്വപ്നത്തില്‍ പോലും ചിന്തിച്ചതല്ല – ദീപക് ചഹാര്‍

ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം സ്വന്തമാക്കിയ ദീപക് ചഹാര്‍ താന്‍ ഈ പ്രകടനം നടത്തുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ലെന്നാണ്. 7 റണ്‍സിന് 6 വിക്കറ്റ് വീഴ്ത്തിയ ദീപക് ചഹാറിന്റെ പ്രകടനം ആണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയായത്. ആദ്യ സ്പെല്ലില്‍ തന്റെ രണ്ടോവറില്‍ നിന്ന് മൂന്ന് റണ്‍സിന് മൂന്ന് വിക്കറ്റാണ് ദീപക് ചഹാര്‍ വീഴ്ത്തിയത്. ഇതില്‍ 98 റണ്‍സ് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത മുഹമ്മദ് മിഥുനിന്റെ വിക്കറ്റും ഉള്‍പ്പെടുന്നു.

താന്‍ കുട്ടിക്കാലം മുതല്‍ കഠിനശ്രമം നടത്തുന്നുണ്ടെന്നും ആ ശ്രമങ്ങള്‍ ഇപ്പോളാണ് ഫലം കണ്ടതെന്നും ചഹാര്‍ പറഞ്ഞു. തനിക്ക് നിര്‍ണ്ണായക ഓവറുകള്‍ നല്‍കണമെന്നായിരുന്നു രോഹിത്തിന്റെയും ടീം മാനേജ്മെന്റിന്റെയും തീരുമാനമെന്നും ചഹാര്‍ കൂട്ടിചേര്‍ത്തു.

Previous articleമുഷ്താഖ് അലി ട്രോഫി, ത്രിപുരയ്ക്കെതിരെ കേരളം ആദ്യം ബാറ്റ് ചെയ്യുന്നു
Next articleമത്സരത്തില്‍ രണ്ട് നിര്‍ണ്ണായക വഴിത്തിരിവുകള്‍ – ശ്രേയസ്സ് അയ്യര്‍