ഈ മാറ്റം അനിവാര്യം: ഷെയിന്‍ വോണ്‍

Sports Correspondent

പെര്‍ത്തില്‍ മാറ്റങ്ങളില്ലാതെ ഓസ്ട്രേലിയ ഇറങ്ങണമെന്ന് റിക്കി പോണ്ടിംഗ് പറയുമ്പോളും ഓസീസ് മുന്‍ സ്പിന്‍ ഇതിഹാസം ഷെയിന്‍ വോണിനു വ്യത്യസ്തമായ അഭിപ്രായം. റിക്കി പോണ്ടിംഗ് ബാറ്റിംഗ് ഓര്‍ഡറില്‍ പോലും മാറ്റം വരുത്തരുതെന്ന് ആവശ്യപ്പെടുമ്പോള്‍ വോണ്‍ പറയുന്നത് ടീമില്‍ അനിവാര്യമായ ഒരു മാറ്റം വേണമെന്നാണ്. പീറ്റര്‍ ഹാന്‍ഡ്സ്കോമ്പിനു പകരം മാര്‍ക്കസ് സ്റ്റോയിനിസിനെ ടീമിലെടുക്കുണമെന്നാണ് വോണിന്റെ പക്ഷം.

മിച്ചല്‍ മാര്‍ഷിനു പകരം ഓസ്ട്രേലിയ ഹാന്‍ഡ്സ്കോമ്പിനെ ഉള്‍പ്പെടുത്തി ബാറ്റിംഗ് ശക്തമാക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഈ പരീക്ഷണം അത്ര കണ്ട് വിജയിച്ചില്ല. അഡിലെയ്ഡില്‍ 34, 14 എന്നിങ്ങനെയായിരുന്നു ഓസ്ട്രേലിയന്‍ താരത്തിന്റെ പ്രകടനം. ഒരു ബൗളറുടെ അഭാവം കൂടി ഈ നീക്കത്തിലൂടെ മറികടക്കാനാകുമെന്നാണ് വോണ്‍ പറയുന്നത്.