പി എസ് ജി അടുത്ത ആഴ്ച ടീം പരിശീലനം ആരംഭിക്കും

ഫ്രഞ്ച് ക്ലബായ പി എസ് ജി പരിശീലനം പുനരാരംഭിക്കാൻ തീരുമാനിച്ചു. താരങ്ങളോടൊക്കെ ഉടൻ പാരീസിലേക്ക് തിരികെ എത്താൻ ക്ലബ് നിർദ്ദേശം നൽകി. കൊറോണ കാരണം ഫ്രഞ്ച് ലീഗ് അവസാനിപ്പിച്ച് പി എസ് ജിയെ ചാമ്പ്യന്മാരായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ താരങ്ങൾ എല്ലാം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോൾ നെയ്മർ അടക്കം പാരീസിൽ മടങ്ങി എത്തിയിട്ടുണ്ട്.

ജൂൺ 22നാകും പി എസ് ജി പരിശീലനം തുടങ്ങുക. ഓഗസ്റ്റിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് വേണ്ടി ഒരുങ്ങാൻ ആണ് പി എസ് ജി പരിശീലനം പുനരാരംഭിക്കുന്നത്. പ്രീക്വാർട്ടറിൽ ഡോർട്മുണ്ടിനെ തോൽപ്പിച്ചാണ് പി എസ് ജി ക്വാർട്ടറിലേക്ക് മുന്നേറിയത്.