നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ സൗകര്യങ്ങൾ ക്രിക്കറ്റ് താരങ്ങൾക്ക് മാത്രമല്ല എല്ലാ കായിക താരങ്ങൾക്കും ഉപയോഗിക്കാം എന്ന് ബി സി സി ഐ സെക്രട്ടറി ജയ് ഷാ. പുതിയ അത്യാധുനിക എൻസിഎ സെപ്റ്റംബറിൽ ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിക്കും എന്നും അദ്ദേഹം പറഞ്ഞു.
“നീരജ് ചോപ്രയെ പോലെയുള്ള ഒളിമ്പിക് സ്‌പോർട്‌സ് താരങ്ങൾക്കും ഞങ്ങൾ ഇത് തുറന്ന് കൊടുക്കാൻ പോകുകയാണ്,” അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ഇതിനായി പ്രത്യേക സൗകര്യങ്ങൾ പുതിയ എൻ സി എയിൽ ബി സി സി ഐ ഒരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ മറ്റു കായിക മേഖലകൾക്ക് വലിയ ഊർജ്ജം നൽകുന്ന വാർത്തയാണ് ഇത്.
വാരണാസിയിൽ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിനും നോർത്ത് ഈസ്ർ സംസ്ഥാനങ്ങളിൽ ഒരു എൻസിഎയ്ക്കും ബി സി സി ഔ പദ്ധതി ഇടുന്നുണ്ട് എന്നും അദ്ദേഹം പ്രഖ്യാപിച്ചു.