ഓസ്ട്രേലിയക്ക് ജയിക്കാൻ ഇനി 202 റൺസ്, ന്യൂസിലൻഡിന് 6 വിക്കറ്റും

Newsroom

ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ നടക്കുന്ന രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ 77/4 എന്ന നിലയിൽ നിൽക്കുന്നു. അവർക്ക് ഇനിയും ജയിക്കാൻ 202 റൺസ് വേണം. ന്യൂസിലൻഡിന് ആറ് വിക്കറ്റും.

ഓസ്ട്രേലിയ 24 03 10 11 01 21 035

17 റൺസുമായി ട്രാവിസ് ഹെഡും, 27 റൺസുമായി മിച്ചൽ മാർഷുമാണ് ഇപ്പോൾ ക്രീസിൽ ഉള്ളത്. 9 റൺസ് എടുത്ത സ്മിത്ത്, 11 റൺസ് എടുത്ത ഖവാജ, 6 റൺസ് എടുത്ത ലബുഷാനെ, 5 റൺ എടുത്ത ഗ്രീൻ എന്നിവരുടെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. മാറ്റ് ഹെൻറിയും ബെൻ സിയേർസും 2 വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ന്യൂസിലൻഡ് അവരുടെ രണ്ടാം ഇന്നിംഗ്സിൽ 372ന് ഓളൗട്ട് ആയിരുന്നു. അവർ ഇപ്പോൾ ഓസ്ട്രേലിയക്ക് മുന്നിൽ 279 എന്ന വിജയലക്ഷ്യം ആണ് വെച്ചത്. രണ്ടാം ഇന്നിങ്സിൽ മെച്ചപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാൻ ന്യൂസിലൻഡിനായി. അവർക്ക് ആയി നാലു താരങ്ങൾ അർധ സെഞ്ച്വറി നേടി.

ഓസ്ട്രേലിയ 24 03 10 09 09 58 652

82 റൺസുമായി രചിൻ രവീന്ദ്രയാണ് ടോപ് സ്കോറർ ആയത്. ടോം ലഥം 73 റൺസ് എടുത്തു. വില്യംസൺ 51, മിച്ചൽ 58 എന്നിവരും ന്യൂസിലൻഡിനായി തിളങ്ങി. ഓസ്ട്രേലിയക്ക് ആയി പാറ്റ് കമ്മിൻസ് നാലു വിക്കറ്റും നഥാൻ ലിയോൺ 3 വിക്കറ്റും വീഴ്ത്തി.

നേരത്തെ ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 162 റൺസിനും ഓസ്ട്രേലിയ ആദ്യ ഇന്നിങ്സിൽ 256 റണ്ണിനും ഓളൗട്ട് ആയിരുന്നു.