2016-17 സീസണ്‍ പിഎസ്എലിലെ സ്പോട്ട് ഫിക്സിംഗുമായി ബന്ധപ്പെട്ടത്തിനു ബോര്‍ഡ് വിലക്കിയ പാക്കിസ്ഥാന്‍ താരം നാസിര്‍ ജംഷേദിന്റെ വിലക്ക് ശരിവെച്ച് ഏകാംഗ കമ്മീഷന്‍. ഇന്നാണ് ഇതിന്മേലുള്ള തന്റെ അഭിപ്രായം ജസ്റ്റിസ്(റിട്ടേര്‍ഡ്) മിയാന്‍ ഹമീദ് ഫറൂഖ് പ്രഖ്യാപിച്ചത്. താരത്തിനുള്ള വിലക്ക് ശരിയായ വിധത്തിലുള്ളതാണെന്നും അതിനാല്‍ തന്നെ നിലനിര്‍ത്തേണ്ടതാണെന്നും ഏകാംഗ കമ്മീഷന്‍ വിധിക്കുകയായിരുന്നു.
കഴിഞ്ഞ ഓഗസ്റ്റില്‍ പിസിബിയുടെ ആന്റി-കറപ്ഷന്‍ ട്രൈബ്യൂണല്‍ ആണ് താരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജംഷേദ് സ്പോട്ട് ഫിക്സിംഗിനുള്ള താരങ്ങളെ ബുക്കികള്‍ക്കായി കണ്ടെത്തിയ ആളാണെന്നാണ് ബോര്‍ഡിന്റെ കണ്ടെത്തല്‍. ബോര്‍ഡ് ആദ്യം അന്വേഷണത്തോട് നിസ്സഹകരണം പ്രഖ്യാപിച്ചതിനു നാസിര്‍ ജംഷേദിനു ഒരു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ആ വിലക്ക് അവസാനിച്ച ഘട്ടത്തിലാണ് താരത്തിനെതിരെ പുതിയ ശിക്ഷാ നടപടി ബോര്‍ഡ് പ്രഖ്യാപിച്ചത്.