നൈൻഗൊളാന് പരിക്ക്, ബാഴ്സലോണക്ക് എതിരെ കളിക്കില്ല

- Advertisement -

ബാഴ്സലോണയും ഇന്റർ മിലാനും തമ്മിൽ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുന്നോടിയായി ഇരു ടീമുകളെയും പരിക്ക് പിടിച്ചിരിക്കുകയാണ്. കഴിഞ്ഞ ബാഴ്സലോണയുടെ മെസ്സിക്ക് പരിക്കേറ്റ് മൂന്നാഴ്ചയോളം കളിക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ ആയിരുന്നു. ഇന്നലെ ഇന്റർ മിലാനാണ് പരിക്ക് വില്ലനായി എത്തിയത്. ഇന്ററിന്റെ ബെൽജിയം മിഡ്ഫീൽഡർ നൈൻഗൊളാനാണ് ഇന്നലെ പരിക്കേറ്റത്.

നൈൻഗൊളാൻ ആദ്യ പകുതിയിൽ തന്നെ കളം വിടേണ്ടി വന്നിരുന്നു. താരം ആഴ്ചകളോളം പുറത്തിരിക്കേണ്ടി വന്നേക്കാം എന്ന് ഇന്റർ മിലാൻ പരിശീലകൻ സ്പലേറ്റി പറഞ്ഞു. നൈൻഗൊളാൻ മാത്രമല്ല ഇന്റർ താരങ്ങളായ പെരിസിച്, ബ്രൊസോവിച് എന്നിവരും ബാഴ്സലോണക്ക് എതിരെ കളിക്കാൻ കുറവാണ്. ബുധനാഴ്ച ആണ് ബാഴ്സലോണ ഇന്റർ മിലാൻ മത്സരം.

Advertisement