നസീം ഷാ ലോകകപ്പിന്റെ തുടക്കത്തിൽ പാകിസ്താനൊപ്പം ഉണ്ടാകില്ല

Newsroom

തോളിനേറ്റ പരിക്കിനെത്തുടർന്ന് ഏഷ്യാ കപ്പിൽ അവസാന മത്സരങ്ങൾ കളിക്കാതിരുന്ന പാകിസ്ഥാൻ പേസർ നസീം ഷാക്ക് ലോകകപ്പിലും ഈ പരിക്ക് പ്രശ്നമാകും. നസീമിന്റെ പരിക്ക് സാരമുള്ളതാണ് എന്നും ലോകകപ്പിന്റെ തുടക്കത്തിലെ മത്സരങ്ങൾ നസീമിന് നഷ്ടമായേക്കാം എന്നും പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം ഇന്നലെ പറഞ്ഞു. ഇത് പാകിസ്താന് വലിയ തിരിച്ചടിയാകും.

നസീം ഷാ 23 09 13 23 23 27 690

ഇന്നലെ ശ്രീലങ്കയ്‌ക്കെതിരായ നിർണായക മത്സരത്തിൽ പാകിസ്താൻ നസീം ഷായുടെ അഭാവത്തിൽ ഏറെ പ്രയാസപ്പെട്ടിരുന്നു. നസീം ഷാ മാത്രമല്ല ഹാരിസ് റഹൂഫും പരിക്കിന്റെ പിടിയിലാണ്‌. ഷഹീൻ ഷാ, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരുടെ ബൗളിംഗ് മികവിൽ ആണ് പാകിസ്താന്റെ ലോകകപ്പ് പ്രതീക്ഷകൾ എല്ലാം നിൽക്കുന്നത്.