അഫ്ഗാന്‍ സ്കോറിന് മാന്യത നൽകി നബി, അഫ്ഗാനിസ്ഥാന് 158 റൺസ്

Sports Correspondent

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ 5 വിക്കറ്റ്  നഷ്ടത്തിൽ 158 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ഒരു ഘട്ടത്തിൽ 57/3 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാനെ നാലാം വിക്കറ്റിൽ 68 റൺസ് നേടി മൊഹമ്മദ് നബി – അസ്മത്തുള്ള ഒമര്‍സായി കൂട്ടുകെട്ട് ആണ് മുന്നോട്ട് നയിച്ചത്.

നബി 27 പന്തിൽ നിന്ന് 42 റൺസ് നേടിയപ്പോള്‍ ഒമര്‍സായി 29 റൺസ് നേടി.  ഒമര്‍സായിയെ പുറത്താക്കി മുകേഷ് കുമാര്‍ ആണ് കൂട്ടുകെട്ട് തകര്‍ത്തത്.  നബിയെയും പുറത്താക്കി മുകേഷ് കുമാര്‍ അഫ്ഗാനിസ്ഥാനെ പിടിച്ചുകെട്ടുകയായിരുന്നു.  ഇന്ത്യയ്ക്ക് വേണ്ടി അക്സര്‍ പട്ടേൽ രണ്ടും ശിവം ഡുബേ ഒരു വിക്കറ്റും നേടി.

നജീബുള്ള സദ്രാന്‍ – കരിം ജനത് കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 12 പന്തിൽ 28 റൺസ് നേടിയപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 158/5 എന്ന സ്കോറിലേക്ക് എത്തി. നജീബുള്ള 11 പന്തിൽ 19 റൺസും കരിം ജനത് 5 പന്തിൽ 9 റൺസും നേടി.

നബി

നേരത്തെ അഫ്ഗാന്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും(23) – ഇബ്രാഹിം സദ്രാനും(28) ചേര്‍ന്ന് 50 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്. 50/0 എന്ന നിലയിൽ നിന്ന് 57/3 എന്ന നിലയിലേക്ക് അഫ്ഗാന്‍ വീഴുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.