സിംബാബ്‍വേ പര്യടനത്തിനു മുമ്പ് തനിക്ക് പൂര്‍ണ്ണ ഫിറ്റായി കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കുര്‍ റഹിം. വാരിയെല്ലിനേറ്റ പരിക്കാണ് താരത്തിനെ ഇപ്പോള്‍ വിശ്രമത്തില്‍ ഏര്‍പ്പെടുവാന്‍ പ്രേരിപ്പിക്കുന്നത്. ഒക്ടോബര്‍ 10 മുതല്‍ താരം റീഹാബിലിറ്റേഷന്‍ പ്രക്രിയ കഴിഞ്ഞ് ബാറ്റിംഗ് പരിശീലനം ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏഷ്യ കപ്പിനിടെയാണ് താരത്തിനു പരിക്കേറ്റ്ത.
ഒക്ടോബര്‍ 21നാണ് സിംബാബ്‍വേ ബംഗ്ലാദേശ് പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിനങ്ങളിലും രണ്ട് ടെസ്റ്റ് മത്സരങ്ങളിലുമാണ് ബംഗ്ലാദേശും സിംബാബ്‍വേയും ഏറ്റുമുട്ടുന്നത്. നിലവില്‍ ഷാക്കിബ് അല്‍ ഹസന്‍ ഉള്‍പ്പെടെ ഒട്ടനവധി താരങ്ങള്‍ ബംഗ്ലാദേശ് നിരയില്‍ പരിക്കിന്റെ പിടിയിലാണെന്നിരിക്കെ റഹിമിനു കളിക്കുവാനായാല്‍ അത് ബംഗ്ലാദേശിനു ഏറെ ആശ്വാസമാകുമെന്നാണ് കരുതപ്പെടുന്നത്.
ഷാക്കിബ് അല്‍ ഹസന്‍ മൂന്ന് മാസത്തേക്ക് പുറത്തിരിക്കുമെന്ന് ഉറപ്പാണെങ്കില്‍ തമീം രണ്ടാം ടെസ്റ്റില്‍ മാത്രമേ ബംഗ്ലാദേശിനു വേണ്ടി കളിക്കുകയുള്ളുവെന്നാണ് അറിയുന്നത്. ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം വേണ്ട സമയത്ത് തന്നെ കളത്തിലേക്ക് എത്തുമെന്നാണ് തങ്ങളുടെയും പ്രതീക്ഷയെന്നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഫിസിഷ്യന്‍ ഡെബാഷിഷ് ചൗധരി പ്രത്യാശ പ്രകടിപ്പിച്ചത്.