ഇന്ത്യൻ ആരോസിന്റെ ഹോം ഗ്രൗണ്ട് ഒഡീഷയിൽ എന്ന് എ ഐ എഫ് എഫ്

- Advertisement -

ഐ ലീഗിൽ ഇറങ്ങുന്ന ഇന്ത്യൻ ആരോസ് ഇത്തവണ മുഴുവൻ ഹോം മത്സരങ്ങളും ഒഡീഷയിൽ ആകും കളിക്കുക എന്ന് എ ഐ എഫ് എഫ് അറിയിച്ചു. നേരത്തെ ഗോവയിൽ കളിക്കും എന്നായിരുന്നു തീരുമാനിച്ചത്. എന്നാൽ ഒഡീഷ ഫുട്ബോൾ അസോസിയേഷൻ മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്തത് ആരോസിനെ അവിടേക്ക് എത്തിക്കുകയായിരുന്നു.

കഴിഞ്ഞ തവണ ഒരു സ്ഥിരം ഹോം ഗ്രൌ‌ണ്ട് ആരോസിനായി ഒരുക്കാൻ ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പരാജയപ്പെട്ടിരുന്നു. ഭുവനേശ്വരിലും കട്ടക്കിലും ആയിരിക്കും ടീം കളിക്കുക. രണ്ട് ഗ്രൗണ്ടുകളും ഹോം ഗ്രൗണ്ടായി ആരോസ് ഉപയോഗിക്കും

Advertisement