മൊഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

Newsroom

20220103 105422

മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ന് ലാഹോറിൽ ഒരു പത്ര സമ്മേളനത്തിൽ ആണ് ഹഫീസ് വിരമിക്കൽ പ്രഖ്യാപിച്ചത്. 2018ൽ ഹഫീസ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഏകദിന ലോകകപ്പുകളിലും 6 ടി20 ലോകകപ്പുകളും പാകിസ്താനെ ഹഫീസ് പ്രതിനിധീകരിച്ചിട്ടുണ്ട്‌. പാക്കിസ്ഥാനുവേണ്ടി 55 ടെസ്റ്റുകളും 218 ഏകദിനങ്ങളും 119 ടി20 മത്സരങ്ങളും അദ്ദേഹം കളിച്ചിട്ടുണ്ട്.