രണ്ടാം ആഷസിനുള്ള ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചു, ആർചറിന് അരങ്ങേറ്റം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാം ആഷസ് ടെസ്റ്റിനുള്ള 12 അംഗ ടീം ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റിലെ പരാജയത്തിൽ നിന്ന് മൂന്നു മാറ്റങ്ങളുമായായിരിക്കും ഇംഗ്ലണ്ട് ഇറങ്ങുക. പരിക്കേറ്റ ആൻഡേഴ്സണ് പകരം ആർച്ചർ ടീമിൽ എത്തി. ആർച്ചറിന്റെ അരങ്ങേറ്റം ആയിരിക്കും ഇത്. പരിക്ക് കാരണം ഒല്ലി സ്റ്റോണും പുറത്തായിട്ടുണ്ട്. സ്പിന്നർ മൊയീൻ അലിയാണ് ടീമിൽ നിന്ന് പുറത്തായ മറ്റൊരു താരം. മൊയീൻസ് അലിക്ക് പകരം ജാക്ക് ലീച്ചാണ് ടീമിൽ എത്തിയിരിക്കുന്നത്.

മൊയീൻ അലി കഴിഞ്ഞ ടെസ്റ്റിൽ 42 ഓവർ പന്ത് എറിഞ്ഞിട്ട് 172-3 എന്ന സ്റ്റാറ്റ്സ് ആണ് സ്വന്തമാക്കിയത്. ബാറ്റ് കൊണ്ടും മൊയീൻ അലി പരാജയപ്പെട്ടിരുന്നു. ഓഗസ്റ്റ് 14നാണ് രണ്ടാം ടെസ്റ്റ്.

England squad: Joe Root (c), Jofra Archer, Jonny Bairstow, Stuart Broad, Rory Burns, Jos Buttler, Sam Curran, Joe Denly, Jack Leach, Jason Roy, Ben Stokes, Chris Woakes