ലോകകപ്പില്‍ ബംഗ്ലാദേശിന് തിരിച്ചടിയായത് മഷ്റഫെ മൊര്‍തസയുടെ മോശം ഫോം ആണെന്ന് പറഞ്ഞ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍. ലോകകപ്പില്‍ എട്ടാം സ്ഥാനത്ത് എത്തുവാനെ ബംഗ്ലാദേശിന് സാധിച്ചുള്ളു. ഷാക്കിബ് അല്‍ ഹസന്‍ 606 റണ്‍സും 10 വിക്കറ്റും നേടിയപ്പോള്‍ മറ്റ് താരങ്ങള്‍ക്ക് വലിയ സംഭാവന നല്‍കുവാന്‍ സാധിച്ചിരുന്നില്ല. വെറും 2 വിക്കറ്റാണ് മൊര്‍തസയുടെ നേട്ടം.
എല്ലാവരും മികവ് പുലര്‍ത്തിയിരുന്നേല്‍ ടീം സെമി എത്തിയേനെ എന്ന് ഷാക്കിബ് അല്‍ ഹസന്‍ വ്യക്തമാക്കി. ക്യാപ്റ്റനെന്ന നിലയില്‍ മൊര്‍തസ മികച്ചതാണെങ്കിലും പ്രകടനത്തില്‍ താരം പിന്നോട്ട് പോയത് ടീമിന് തിരിച്ചടിയായി. ഒരു ക്യാപ്റ്റന്‍ എപ്പോളും കളിയില്‍ മികവ് പാലിക്കേണ്ടതാണെന്നും എന്നാല്‍ മാത്രമേ ടീമിനും അതില്‍ നിന്ന് പ്രഛോദനം ഉള്‍ക്കൊള്ളാനാകൂ എന്നും ഷാക്കിബ് വ്യക്തമാക്കി.