ഓസ്ട്രേലിയ അവരുടെ സ്ക്വാഡിന്റെ വലുപ്പം കുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇനിയും രണ്ട് ടെസ്റ്റ് ബാക്കിയിരിക്കെ കൂടുതൽ ഓസ്ട്രേലിയൻ താരങ്ങൾ നാട്ടിലേക്ക് മടങ്ങും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജോഷ് ഹേസിൽവുഡും പാറ്റ് കമ്മിൻസും ഇതിനകം തന്നെ നാട്ടിലേക്ക് മടങ്ങി കഴിഞ്ഞു. പരിക്ക് കാരണം ആണ് ഹേസില്വുഡ് മടങ്ങിയത് വ്യക്തിപരമായ കാരണങ്ങളാൽ ആണ് ഓസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻ കമ്മിൻ നാട്ടിലേക്ക് പോയത്. ഇൻഡോർ ടെസ്റ്റിന് മുന്നോടിയായി അദ്ദേഹം തിരിച്ചെത്തും എന്നാണ് പ്രതീക്ഷ. പരിക്കേറ്റ വാർണറും ഉടൻ ഇന്ത്യ വിടും.
ഇവരെ കൂടാതെ ആഷ്ടൺ ആഗറിനെയും റെൻഷായെയും മടക്കി അയക്കാൻ ആണ് ഓസ്ട്രേലിയ തീരുമാനിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരും. ഇൻഡോറിലും അഹമ്മദാബാദിലും ആണ് അവസാന രണ്ട് ടെസ്റ്റുകൾ നടക്കേണ്ടത്.
Story Highlight: Matt Renshaw and Ashton Agar have returned to Australia along with captain Pat Cummins