ഓസ്ട്രേലിയക്ക് എതിരെ ചെറിയ ലീഡ് നേടിയാൽ പോലും കളി ഇന്ത്യക്ക് അനുകൂലം ആകും എന്ന് ഷമി

Newsroom

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഡൽഹി ടെസ്റ്റിന്റെ ഒന്നാം ദിനത്തിന് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി മത്സരത്തിൽ ഇന്ത്യയുടെ വിജയ സാധ്യതയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആദ്യ ഇന്നിംഗ്‌സിൽ 10 വിക്കറ്റും കൈയിലിരിക്കെ 242 റൺസ് പിന്നിലാണെങ്കിലും ചെറിയൊരു ലീഡ് ആദ്യ ഇന്നിങ്സിൽ നേടിയാൽ പോലും ആതിഥേയ ടീമിന് ഏറെ ഗുണം ചെയ്യുമെന്ന് ഷമി പറഞ്ഞു.

Picsart 23 02 17 16 06 26 492

എതിരാളിക്ക് ഒരു ഫാസ്റ്റ് ബൗളർ മാത്രമുള്ളതിനാൽ ബൗൺസിലും ടേണിലും ഇന്ത്യ ശ്രദ്ധിച്ചാൽ മതി എന്ന് ഷമി പറഞ്ഞു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ നാല് വിക്കറ്റ് വീഴ്ത്താൻ ഷമിക്ക് ആയിരുന്നു. കഴിഞ്ഞ മത്സരത്തിലെ പിച്ചിൽ നിന്ന് വലിയ വ്യത്യാസം ഒന്നും ഡെൽഹിയിലെ പിച്ചിന് ഇല്ല എന്നും ഷമി ആദ്യ ദിനത്തിന്റെ അവസാനം പറഞ്ഞു.