അഭിമാന നിമിഷം, മുഹമ്മദ് ഷമി അർജുന അവാർഡ് ഏറ്റുവാങ്ങി

Newsroom

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ഇന്ത്യൻ പ്രസിഡന്റ് ദ്രൗപതി മുർമുവിൽ നിന്ന് അർജുന അവാർഡ് ഏറ്റുവാങ്ങി. 2023ലെ ലോകകപ്പ് ക്രിക്കറ്റിലെ തകർപ്പൻ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ബി സി സി ഐ ഷമിയുടെ പേര് ഈ വർഷത്തെ അർജുന അവാർഡിന് ശുപാർശ ചെയ്തിരുന്നു. ഇത്തവണ അർജുന അവാർഡ് നേടിയ ഏക ക്രിക്കറ്റർ ആണ് മുഹമ്മദ് ഷമി.

മുഹമ്മദ് ഷമി 24 01 09 11 31 02 548

കായികരംഗത്തെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ബഹുമതിയാണ് അർജുന അവാർഡ്. 33-കാരൻ ലോകകപ്പിൽ ഇന്ത്യക്ക് ആയി അഭിമാനകരമായ പ്രകടനം കാഴ്ചവെച്ചിരുന്നു‌. 2023 ക്രിക്കറ്റ് ലോകകപ്പിലെ എറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായാണ് ഷമി ടൂർണമെന്റ് അവസാനിപ്പിച്ചത്‌. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 24 വിക്കറ്റുകൾ അദ്ദേഹം നേടി.