മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ കിരീടം നേടും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ തന്നെ കിരീടം നേടാൻ ആകും എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ഈ ടീമിന് ഒരു കിരീടം നേടാനുള്ള മികവ് ഉണ്ട് എന്നും. തനിക്ക് കിരീടം നേടാൻ ആകും എന്ന് വിശ്വാസം ഉണ്ട് എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെയുടെ കീഴിൽ നന്നായി കളിക്കുന്നുണ്ട് എങ്കിലും ഒരു കിരീടം ഇതുവരെ നേടിയിട്ടില്ല. നാലു തവണ സെമി ഫൈനലുകളിൽ എത്തി എങ്കിലും എല്ലാ തവണയും സെമിയിൽ തോറ്റ് പുറത്താവുക ആയിരുന്നു.

ഇത്തവണ ഇനി യൂറോപ്പ ലീഗിലും എഫ് എ കപ്പിലും ആണ് യുണൈറ്റഡിന് കിരീട പ്രതീക്ഷ ഉള്ളത്. പ്രീമിയർ ലീഗിൽ കിരീട പ്രതീക്ഷ ഉണ്ടായിരുന്നു എങ്കിലും അവസാന കുറച്ച് മത്സര ഫലങ്ങൾ യുണൈറ്റഡിനെ പിറകിലാക്കി. ഇപ്പോൾ ലീഗിൽ സിറ്റി ബഹുദൂരം മുന്നിലാണ്. സ്ഥിരറ്റ്ഗ ഇല്ലെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ഒരുപാട് മെച്ചപ്പെട്ടു എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറയുന്നു. തന്നെ പുറത്താക്കാൻ നടന്ന മാധ്യമങ്ങൾ കിരീടത്തെ കുറിച്ച് ചോദിക്കുന്നത് അതാണ് തെളിയിക്കുന്നത് എന്നും ഒലെ പറഞ്ഞു.

Previous articleമൊയീൻ അലി ഇംഗ്ലണ്ടിലേക്ക് മടങ്ങും
Next articleഗ്രീൻവുഡ് മാജിക്ക് മാഞ്ചസ്റ്ററിൽ തുടരും, യുവതാരത്തിന് പുതിയ കരാർ