മങ്കാദിങ് രീതിയിൽ നോൺ സ്ട്രൈക്കറെ റൺ ഔട്ട് ആക്കുന്നത് ക്രിക്കറ്റിൽ ഉണ്ടാവരുത് എന്നാണ് തന്റെ ആഗ്രഹം എന്ന് ഇംഗ്ലണ്ട് താരം മൊയീൻ അലി. ശനിയാഴ്ച നടന്ന ദീപ്തി ശർമ്മ-ഷാർലറ്റ് ഡീൻ സംഭവത്തെ കുറിച്ച് സംസാരിക്കുക ആയിരുന്നു മൊയീൻ.
എനിക്ക് ആരോടെങ്കിലും ദേഷ്യമുണ്ടെങ്കിൽ മാത്രമെ ഞാൻ ഇങ്ങനെ ഔട്ട് ആക്കാൻ സാധ്യത ഉള്ളൂ എന്നും താൻ ഈ രീതിയെ അംഗീകരിക്കുന്നില്ല എന്നും മൊയീൻ പറഞ്ഞു. ഈ രീതി നിയമങ്ങളിലുണ്ട്, അതുകൊണ്ട് ഇവിടെ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ല. പക്ഷേ ഇത് ഒരു സാധാരണ കാര്യമോ അല്ലെങ്കിൽ പതിവായി ചെയ്യുന്ന ഒന്നോ ആകരുത്. അദ്ദേഹം പറഞ്ഞു.
എന്തായാലും നിങ്ങൾ നിങ്ങളുടെ ക്രീസിൽ ഉണ്ടായിരിക്കണം, ന്യായമായി പറഞ്ഞാൽ, അത് ബുദ്ധിമുട്ടുള്ള ഒന്നാണ്. എങ്കിലും ക്രീസിൽ നിൽക്കേണ്ടതുണ്ട്. ഇങ്ങനെ ഔട്ട് ആക്കുന്ന രീതി ഒഴിവാക്കണമെന്ന് ഞാൻ കരുതുന്നു എന്നും മോയിൻ പറഞ്ഞു.