രണ്ട് മിനുട്ട് ബാക്കി നിൽക്കെ മൊറാട്ട!! പോർച്ചുഗലിനെ ഞെട്ടിച്ച് സ്പെയിൻ സെമി ഫൈനലിൽ

Picsart 22 09 28 02 12 53 806

ഇന്ന് ബ്രാഗയിൽ നടന്ന യുവേഫ നാഷൺസ് ലീഗ് മത്സരത്തിൽ സ്പെയിനിന് സെമിയിൽ എത്താൻ വിജയിവും, പോർച്ചുഗലിന് സെമിയിൽ എത്താൻ തോൽക്കാതിരിക്കുകയും വേണം ആയിരുന്നു. 87 മിനുട്ട് വരെ ഗോൾ രഹിതമായി ഇരുന്ന മത്സരത്തിൽ മൊറാട്ടയുടെ 88ആം മിനുട്ടിലെ ഗോൾ ആണ് സ്പെയിന് വിജയം നൽകുകയും അവരെ സെമിയിലേക്ക് എത്തിക്കുകയും ചെയ്തത്.

ഇന്ന് പോർച്ചുഗൽ ആയിരുന്നു മെച്ചപ്പെട്ട പ്രകടനം ഗ്രൗണ്ടിൽ കാഴ്ചവെച്ചത്. ആദ്യ പകുതിയിൽ ഏറ്റവും മികച്ച അവസരങ്ങൾ എല്ലാം വന്നത് പോർച്ചുഗലിനായിരുന്നു. രണ്ടാം പകുതിയിൽ പോർച്ചുഗൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചു. റൊണാൾഡോക്ക് ഒരു വലിയ അവസരം ലഭിച്ചു എങ്കിലും ഉനായ് സിമിയോ സേവിലൂടെ സ്പെയിനെ രക്ഷിച്ചു.

സ്പെയിൻ 020029

കിട്ടിയ അവസരങ്ങൾ മുതലെടുക്കാതിരുന്നത് സ്പെയിന് തിരിച്ചടിയായി. 88ആം മിനുട്ടിൽ വില്യംസിന്റെ ഒരു ഹെഡറിൽ നിന്ന് കിട്ടിയ അവസരം മൊറാട്ട ലക്ഷ്യത്തിൽ എത്തിച്ചു. സ്പെയിൻ സെമി ഉറപ്പിച്ച നിമിഷം.

ഈ ജയത്തോടെ സ്പെയിൻ 11 പോയിന്റുമായി ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഒപ്പം സെമി ഫൈനലും ഉറപ്പിച്ചു. 10 പോയിന്റുമായി പോർച്ചുഗൽ ഗ്രൂപ്പിൽ രണ്ടാമത് ഫിനിഷ് ചെയ്തു.