വിരാട് കോഹ്‌ലിയെ പുറത്താക്കുക എളുപ്പമല്ലെന്ന് മൊയീൻ അലി

Viratkohli

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെയെ പുറത്താക്കുക എളുപ്പമല്ലെന്ന് ഇംഗ്ലണ്ട് സ്പിന്നർ മൊയീൻ അലി. വിരാട് കോഹ്‌ലി ലോകോത്തര താരമാണെന്നും വിരാട് കോഹ്‌ലിക്ക് ദൗര്‍ബല്യങ്ങൾ ഇല്ലെന്നും ഇംഗ്ലണ്ട് സ്പിന്നർ പറഞ്ഞു. അടുത്ത ആഴ്ച ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പരമ്പര തുടങ്ങാനിരിക്കെയാണ് മൊയീൻ അലിയുടെ പ്രതികരണം.

എന്നാൽ ഇംഗ്ലണ്ടിന് മികച്ച ബൗളിംഗ് നിരയുണ്ടെന്നും ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർമാർ മികച്ചതാണെന്നും മൊയീൻ അലി പറഞ്ഞു. വിരാട് കോഹ്‌ലി മികച്ച വ്യക്തിയാണെന്നും തന്റെ മികച്ച സുഹൃത്ത് ആണെന്നും മൊയീൻ അലി കൂട്ടിച്ചേർത്തു. ഇംഗ്ലണ്ട് – ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് ഫെബ്രുവരി 5ന് ചെന്നൈയിൽ വെച്ച് നടക്കും.

Previous articleമാഞ്ചസ്റ്റർ യുണൈറ്റഡ് താരം റാഷ്ഫോർഡിനെതിരെ വംശീയാധിക്ഷേപം
Next articleരാഹുലും ജിക്സണും തിരിച്ചെത്തി,കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പറിയാം