നരേന്ദ്ര മോദി സ്റ്റേഡിയം ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡിൽ

Newsroom

ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം ഇപ്പോൾ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) ഫൈനൽ കാണാൻ എത്തിയ ആരാധകരുടെ എണ്ണത്തിന് ആണ് സ്റ്റേഡിയത്തിന് ഗിന്നസ് ബുക്കിൽ പരാമർശം ലഭിച്ചത്‌. ഫൈനൽ കാണാൻ റെക്കോർഡ് സംഖ്യ ആയ 101,566 പേർ സ്റ്റേഡിയത്തിൽ എത്തിയിരുന്നു‌.

ബിസിസിഐ സെക്രട്ടറി ജയ് ഷാ ഞായറാഴ്ച തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഗിന്നസ് പുരസ്കാരാ വിവരം പങ്കുവച്ചു. കളി കാണാൻ എത്തി ഈ നേട്ടം സാധ്യമാക്കിയ ആരാധകർക്ക് അദ്ദേഹം നന്ദി പറഞ്ഞു