“വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് മിച്ചൽ സ്റ്റാർക്ക്”

Staff Reporter

നിലവിൽ വൈറ്റ് ബോൾ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളറാണ് ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ മിച്ചൽ സ്റ്റാർക്ക് എന്ന് ഇന്ത്യൻ താരം ദിനേശ് കാർത്തിക്. വിസാഗിൽ നടന്ന ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ 5 വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെയാണ് പ്രശംസയുമായി കാർത്തിക് രംഗത്തെത്തിയത്.

മത്സരത്തിൽ 53 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. നിലവിൽ ഇന്ത്യക്ക് സ്റ്റാർക്കിനെ പോലെ ബൗൾ ചെയുന്ന ഒരു ബൗളർ ഇല്ലെന്നും കാർത്തിക് പറഞ്ഞു.

പരമ്പരയിലെ അവസാന മത്സരം മാർച്ച് 22ന് ചെന്നൈയിൽ വെച്ച് നടക്കും.