രണ്ടാം ടി20യില്‍ സ്റ്റാര്‍ക്ക് കളിക്കില്ല

Sports Correspondent

തന്റെ സഹോദരന്റെ വിവാഹത്തില്‍ പങ്കെടുക്കുവാനുള്ളതിനാല്‍ ശ്രീലങ്കയ്ക്കെതിരെയുള്ള രണ്ടാം ടി20യില്‍ ഓസ്ട്രേലിയന്‍ താരം മിച്ചല്‍ സ്റ്റാര്‍ക്ക് കളിക്കില്ല. സ്റ്റാര്‍ക്കിന്റെ അഭാവത്തില്‍ ഷോണ്‍ അബോട്ട് അല്ലെങ്കില്‍ ബില്ലി സ്റ്റാന്‍ലേക്കിനാവും അവസരം ലഭിയ്ക്കുക. ഒക്ടോബര്‍ 30നാണ് പരമ്പരയിലെ രണ്ടാം മത്സരം. ഗാബയിലാണ് രണ്ടാം മത്സരം നടക്കുക.

ആദ്യ മത്സരത്തില്‍ ശ്രീലങ്കയെ 134 റണ്‍സിന് തച്ച് തകര്‍ത്താണ് ഓസ്ട്രേലിയ എത്തുന്നത്. രണ്ടാം വിജയം സ്വന്തമാക്കി പരമ്പര കൂടി സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാവും ഓസ്ട്രേലിയ ഗാബയിലെ മത്സരത്തെ സമീപിക്കുന്നത്.