മിച്ചലിന്റെ വെടിക്കെട്ട്, പാകിസ്താനെതിരെ ന്യൂസിലൻഡിന് കൂറ്റൻ സ്കോർ

Newsroom

ന്യൂസിലൻഡും പാകിസ്താനും തമ്മിലുള്ള ആദ്യ ടി20 മത്സരത്തിൽ ന്യൂസിലൻഡിന് മികച്ച സ്കോർ. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് എടുത്തു. അർധ സെഞ്ച്വറി നേടിയ മിച്ചലിന്റെയും വില്യംസിന്റെയും ഇന്നിങ്സ് ആണ് ന്യൂസിലൻഡിന് മികച്ച് സ്കോർ നൽകിയത്. തുടക്കത്തിൽ ഓപ്പണർ ഫിൻ അലൻ 15 പന്തിൽ 35 റൺസ് എടുത്ത് ഹോം ടീമിന് നല്ല തുടക്കം നൽകി.

ന്യൂസി 24 01 12 13 29 56 496

വില്യംസൺ 42 പന്തിൽ നിന്ന് 57 റൺസ് എടുത്ത് മികച്ച ഇന്നിംഗ്സ് കളിച്ചു. 27 പന്തിൽ നിന്ന് 61 റൺസ് എടുത്ത മികച്ചലാണ് ഏറ്റവും തിളങ്ങിയത്. 4 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു മിച്ചലിന്റെ ഇന്നിങ്സ്. അവസാബം 11 പന്തിൽ നിന്ന് 26 റൺസ് അടിച്ച് ചാപ്മാനും ന്യൂസിലൻഡിനെ വലിയ സ്കോറിൽ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു..

പാകിസ്താനായി ഷഹീൻ അഫ്രീദിയും അബ്ബാസ് അഫ്രീദിയും 3 വിക്കറ്റു വീതം വീഴ്ത്തി. ഹാരിസ് റഹൂഫ് 2 വിക്കറ്റും എടുത്തു.