ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള നടപടികളിൽ താൻ സന്തുഷ്ടനാണെന്ന് ഇന്ത്യൻ പരിശീലകനാവാൻ മുൻ നിരയിൽ ഉണ്ടായിരുന്ന മൈക്ക് ഹെസ്സൺ. രവി ശാസ്ത്രിക്കൊപ്പം ഇന്ത്യൻ പരിശീലകനാവാൻ മുൻ നിരയിൽ ഉണ്ടായിരുന്ന ആളാണ് മൈക്ക് ഹെസ്സൺ. ഇന്ത്യൻ പരിശീലകനാവാൻ കഴിയാത്തതിൽ നിരാശ ഉണ്ടെന്നും എന്നാൽ ഇന്ത്യൻ പരിശീലകനെ തിരഞ്ഞെടുക്കാനുള്ള രീതികളിൽ താൻ സന്തുഷ്ട്ടനാണെന്നും ഹെസ്സൺ പറഞ്ഞു.
ഇന്ത്യൻ ടീമിനും പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിക്കും ഹെസ്സൺ ആശംസകൾ അറിയിക്കുകയും ചെയ്തു. നേരത്തെ ഇന്ത്യൻ പ്രീമിയർ ലീഗ് ക്ലബായ കിങ്‌സ് ഇലവൻ പഞ്ചാബിന്റെ പരിശീലകനായിരുന്നു ഹെസ്സൺ. നിലവിൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്രിക്കറ്റ് പ്രവർത്തനങ്ങളുടെ തലവനാണ്. നിലവിൽ റോയൽ ചാലഞ്ചേഴ്സിന്റെ പരിശീലകൻ സൈമൺ കാറ്റിച്ചാണ്.