പരിശീലകനായി വീണ്ടും നിയമിക്കപ്പെട്ട രവി ശാസ്ത്രിയെ അഭിനന്ദിച്ച് മൈക്ക് ഹെസ്സൺ

Photo: Reuters

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും നിയമിക്കപ്പെട്ട രവി ശാസ്ത്രിയെ അഭിനന്ദിച്ച് മൈക്ക് ഹെസ്സൺ. ഇന്ത്യൻ പരിശീലകരെ നിയമിക്കാനുള്ള സമിതി രവി ശാസ്ത്രിയെ നിയമിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് എത്തിയ പരിശീലകനാണ് മൈക്ക് ഹെസ്സൺ.

ഇന്ത്യൻ പരിശീലകനായി രവി ശാസ്ത്രി നിയമിക്കപെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് മൈക്ക് ഹെസ്സൺ അഭിനന്ദനം അറിയിച്ചത്. മുൻ ന്യൂസിലാൻഡ് പരിശീലകൻ കൂടിയാണ് മൈക്ക് ഹെസ്സൺ.

കപിൽ ദേവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് രവി ശാസ്ത്രിയെ വീണ്ടും ഇന്ത്യൻ പരിശീലകനായി നിയമിച്ചത്. കപിൽ ദേവിനെ കൂടാതെ മുൻ ഇന്ത്യൻ പരിശീലകൻ അൻഷുമാൻ ഗെയ്ക്‌വാദ്, മുൻ വനിതാ ക്രിക്കറ്റ് ടീം താരം രംഗസ്വാമി എന്നിവർ ചേർന്നാണ് ഇന്ത്യൻ പരിശീലകനെ നിയമിച്ചത്.

ഇരുവരെയും കൂടാതെ മുൻ ഓസ്‌ട്രേലിയൻ താരം ടോം മൂഡി, മുൻ ഇന്ത്യൻ താരം റോബിൻ സിങ്, ലാൽ ചന്ദ് രാജ്പുട് എന്നിവരും ഇന്ത്യൻ പരിശീലകരാവാനുള്ള പട്ടികയിൽ അവസാന റൗണ്ടിൽ ഉണ്ടായിരുന്നു.

Previous articleജയം മാത്രം ലക്ഷ്യമിട്ട് ലിവർപൂൾ സൗത്താംപ്ടനെതിരെ
Next articleതന്റെ പഴയ ക്ലബിനെ നേരിടാൻ ടിം ക്രൂൽ,സീസണിലെ ആദ്യ ജയം തേടി പെല്ലഗ്രിനി