ടീം കോച്ച് മിക്കി ആര്‍തറുടെയും മുഖ്യ സെലക്ടര്‍ ഇന്‍സമാം ഉള്‍ ഹക്കിന്റെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ലഭിയ്ക്കുന്ന സൂചനകള്‍ പ്രകാരം ലോകകപ്പിലെ ഫലം എന്ത് തന്നെ ആയാലും ഇരുവരുടെയും കരാറുകള്‍ പുതുക്കേണ്ടതില്ലെന്നാണ് ഇപ്പോള്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ഏകദിനത്തിലെ ടീമിന്റെ മോശം ഫോമാണ് ഈ തീരുമാനത്തിലേക്ക് ബോര്‍ഡിനെ എത്തിച്ചിരിക്കുന്നത്.
ലോകകപ്പിനു മുന്നോടിയായി 11 മത്സരങ്ങളില്‍ പത്തും പാക്കിസ്ഥാന്‍ കീഴടങ്ങിയപ്പോള്‍ ഒരു മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകായയിരുന്നു. ഇന്‍സമാമിനു പകരം മുന്‍ ഓപ്പണിംഗ് താരം അമീര്‍ സൊഹൈല്‍ സെലക്ടറായി വരുമെന്നാണ് അറിയുവാന്‍ കഴിയുന്നത്. മൂന്ന് വര്‍ഷത്തോളമായി പാക്കിസ്ഥാന്റെ സെലക്ടര്‍ പദവിയില്‍ നില്‍ക്കുന്നയാളാണ് ഇന്‍സമാം ഉള്‍ ഹക്ക്.
ലോകകപ്പിലെ ഇരുവരുടെയും ടീം തിരഞ്ഞെടുപ്പും ബോര്‍ഡിനു രസകരമായിട്ടില്ലെന്നും ഇതാണ് ഇവര്‍ക്കെതിരെ തിരിയുവാന്‍ പ്രേരിപ്പിച്ചതെന്നുമാണ് അറിയുന്നത്. മിക്കി ആ്രതര്‍ക്ക് പകരം ആരെന്ന കാര്യത്തില്‍ പാക്കിസ്ഥാന്‍ തീരുമാനം കൈക്കൊണ്ടിട്ടുമില്ലെന്നാണ് അറിയുന്നത്. മേയ് 31നു വിന്‍ഡീസിനെതിരെയാണ് പാക്കിസ്ഥാന്റെ ഉദ്ഘാടന മത്സരം. ട്രെന്റ് ബ്രിഡ്ജിലാണ് മത്സരം അരങ്ങേറുക.