എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ നടത്തിയ കോഹ്‍ലിയുടെ ചെറുത്ത് നില്പ് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ഇന്നിംഗ്സുകളില്‍ ഒന്നാണെന്ന് അഭിപ്രായപ്പെട്ട് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. കോഹ്‍ലിയുടെ ശ്രമത്തിന്റെ ഫലമായാണ് ഇന്ത്യയ്ക്ക് മത്സരത്തില്‍ ഇപ്പോളും സാധ്യത സജീവമാക്കി നിര്‍ത്തുവാന്‍ സാധിച്ചത്. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ 287 റണ്‍സിനു മറുപടിയായി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 100/5 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു.
അവിടെ നിന്ന് കോഹ്‍ലിയുടെ 149 റണ്‍സിന്റെ ബലത്തില്‍ ഇംഗ്ലണ്ട് സ്കോറിനു 13 റണ്‍സ് അകലെ 274 റണ്‍സില്‍ ഇന്ത്യ എത്തുകയായിരുന്നു. സ്കോര്‍ 21ല്‍ നില്‍ക്കെ ദാവീദ് മലന്‍ കോഹ്‍ലിയുടെ ക്യാച്ച് രണ്ടാം സ്ലിപ്പില്‍ കൈവിട്ടിരുന്നു. കോഹ്‍ലി 2014ല്‍ നേടിയ സ്കോറിനെക്കാള്‍ 15 റണ്‍സ് അധികമാണ് ഇന്നലത്തെ ഇന്നിംഗ്സിലൂടെ നേടിയിരിക്കുന്നതെന്നും വോണ്‍ കൂട്ടിചേര്‍ത്തു.
കോഹ്‍ലിയുടെ ഇന്നിംഗ്സിനെ രണ്ട് ഘട്ടമായാണ് വോണ്‍ വിശേഷിപ്പിച്ചത് – ചെറുത്ത് നില്പിന്റെയും ആക്രണോത്സുകതയുടേതും. ഇന്ത്യയുടെ ആദ്യ ഏഴ് വിക്കറ്റുകള്‍ വീഴുന്നത് വരെ കോഹ്‍ലി ചെറുത്ത് നില്‍ക്കുകയായിരുന്നു. ഏഴാം വിക്കറ്റില്‍ അശ്വിന്‍ വീണ ശേഷം ഇംഗ്ലണ്ടിനെ കോഹ്‍ലി കടന്നാക്രമിക്കുകയായിരുന്നുവെന്ന് വോണ്‍ പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial