ടി20 ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് മൈക്കിൾ വോൺ

Staff Reporter

അടുത്ത വർഷം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിലെ ജേതാക്കളെ പ്രവചിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കിൾ വോൺ. നിലവിലെ പ്രകടനം വെച്ച് ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാണ് കിരീടം നേടാൻ ഏറ്റവും സാധ്യത കല്പിക്കപെടുന ടീമെന്നാണ് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പ്രവചനം. നിലവിൽ മികച്ച ഫോമിലുള്ള ഇന്ത്യക്കും ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനും മൈക്കിൾ വോൺ സാധ്യത കൽപ്പിച്ചിട്ടില്ല.

നിലവിൽ മികച്ച ഫോമിലുള്ള ഓസ്ട്രേലിയ ശ്രീലങ്കക്കെതിരെയും പാകിസ്ഥാനെതിരെയുമുള്ള ടി20 പരമ്പര സ്വന്തമാക്കിയിരുന്നു. സ്റ്റീവ് സ്മിത്തിന്റേയും വാർണറുടെയും തിരിച്ചുവരവോടെ ആതിഥേയരായ ഓസ്ട്രേലിയ മികച്ച ഫോമിലാണ്. ഇംഗ്ലണ്ട് ആവട്ടെ ന്യൂ സിലാൻഡിനെതിരെയുള്ള പരമ്പര ജയിച്ച് മികച്ച ഫോമിലാണ്. ഏകദിന ലോകകപ്പ് ജയിച്ച ഇംഗ്ലണ്ട് ആ പ്രകടനം ടി20  ക്രിക്കറ്റിലും ആവർത്തിക്കാനാണ് ശ്രമിക്കുന്നത്.