വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുൻ പാകിസ്ഥാൻ താരം മിയാൻദാദ്

- Advertisement -

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ പുകഴ്ത്തി മുൻ പാകിസ്ഥാൻ താരം ജാവേദ് മിയാൻദാദ്. നിലവിൽ ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ച ബാറ്റ്സ്മാൻ വിരാട് കൊഹ്‌ലിയാണെന്നും മിയാൻദാദ് പറഞ്ഞു. “വിരാട് കോഹ്‌ലി വളരെ വിനീതനും മികച്ച താരവുമാണ്. മറ്റു ബാറ്റ്സ്മാൻമാരെ പോലെ ആദ്യ 2 റൺസ് നേടിയതിന് ശേഷം ഷോ ഓഫ് കാണിക്കാറില്ല. ക്രിക്കറ്റിനോടും ക്രിക്കറ്റ് താരങ്ങളോടും വിരാട് കോഹ്‌ലി ബഹുമാനം കാണിക്കാറുണ്ട്” മിയാൻദാദ് പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ മോശം പിച്ചുകളിൽ പോലും വിരാട് കോഹ്‌ലി സെഞ്ചുറി നേടിയിട്ടുണ്ടെന്നും താരം ഒരിക്കലും ഫാസ്റ്റ് ബൗളിങ്ങിനെയും ബൗൺസറിനെയും ഭയപെടുന്നില്ലെന്നും മിയാൻദാദ് പറഞ്ഞു. ഫാസ്റ്റ് ബൗളിംഗിനെതിരെയും ബൗൺസുകൾക്കെതിരെയും സ്പിന്നിനെതിരെയും വിരാട് കോഹ്‌ലി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്ന് മിയാൻദാദ് പറഞ്ഞു.

Advertisement