അയര്‍ലണ്ടിന്റെ രക്ഷയ്ക്കെത്തി 7ാം വിക്കറ്റ് കൂട്ടുകെട്ട്, ഇന്ത്യയ്ക്കെതിരെ 139 റൺസ്

Sports Correspondent

ഇന്ത്യയ്ക്കെതിരെ ആദ്യ ടി20യിൽ തകര്‍ന്നടിഞ്ഞ അയര്‍ലണ്ടിനെ മാന്യമായ സ്കോറിലേക്ക് നയിച്ച് കര്‍ട്ടിസ് കാംഫര്‍ – ബാരി മക്കാര്‍ത്തി കൂട്ടുകെട്ട്. 59/6 എന്ന സ്കോറിലേക്ക് വീണ അയര്‍ലണ്ട് 20 ഓവര്‍ അവസാനിച്ചപ്പോള്‍ 139/7 നിലയിലാണ്. 57 റൺസാണ് ഏഴാം വിക്കറ്റിൽ ഈ കൂട്ടുകെട്ട് നേടിയത്. എട്ടാം വിക്കറ്റിൽ 14 പന്തിൽ 23 റൺസ് കൂടി അയര്‍ലണ്ട് നേടിയപ്പോള്‍ ഇതിൽ 22 റൺസും ബാരി മക്കാര്‍ത്തിയാണ് നേടിയത്. 4 ഫോറും 4 സിക്സും അടങ്ങിയതായിരുന്നു മക്കാര്‍ത്തിയുടെ ഇന്നിംഗ്സ്.

39 റൺസ് നേടിയ കര്‍ട്ടിസ് കാംഫറിനെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് ആണ് കൂട്ടുകെട്ട് തകര്‍ത്തത്. ബാരി മക്കാര്‍ത്തി 33 പന്തിൽ പുറത്താകാതെ 51 റൺസ് നേടി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്ണോയി എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.