ഗ്ലെൻ മാക്സ്‌വെലിന് പരിക്ക്, ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ നിന്ന് പുറത്ത്

Newsroom

ഓസ്ട്രേലിയൻ താരം ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ കാലിന് പരിക്കേറ്റതിനാാൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് നേരത്തെ തന്നെ ഓസ്ട്രേലിയയിലേൽക് മടങ്ങി. ടി20 പരമ്പരയിലും ഏകദിന പരമ്പരയിലും താരം ഉണ്ടാകില്ല. ഏകദിന ലോകകപ്പ് മുന്നിൽ ഒരിക്കെ ഓസ്ട്രേലിയക്ക് ഈ പരിക്ക് വലിയ ആശങ്ക നൽകും. ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ഐയിലേക്ക് മാക്‌സ്‌വെല്ലിന്റെ പകരക്കാരനായി മാത്യു വെയ്‌ഡിനെ തിരികെ വിളിച്ചു. നീണ്ട കാലത്തിനു ശേഷമാണ് വെയ്ഡ് ഓസ്ട്രേലിയൻ ടീമിൽ എത്തുന്നത്.

Picsart 23 08 28 11 32 51 014

34 കാരനായ മാക്‌സ്‌വെല്ലിന് തന്റെ ആദ്യ കുഞ്ഞിന്റെ ജനനത്തിനായി നാട്ടിലേക്ക് മടങ്ങേണ്ടതു കൊണ്ട് ദക്ഷിണാഫ്രിക്കക്ക് എതിരായ ഏകദിന മത്സരങ്ങൾ കളിക്കില്ല എന്ന് നേരത്തെ ഉറപ്പായിരുന്നു. അതിനിടയിലാണ് ഈ പരിക്കും വന്നത്.

സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസിൽവുഡ്, കാമറൂൺ ഗ്രീൻ, ഡേവിഡ് വാർണർ എന്നിങ്ങനെ ഓസ്ട്രേലിയയുടെ പരിക്കിന്റെ ലിസ്റ്റ് നീളുകയാണ്.