ഇംഗ്ലണ്ട് – ശ്രീലങ്ക ടി20 പരമ്പരയിലെ മാച്ച് റഫറി കോവിഡ് പോസിറ്റീവ്

Sports Correspondent

ഇംഗ്ലണ്ട് – ശ്രീലങ്ക ടി20 പരമ്പരയിലെ മാച്ച് റഫറി ആയിരുന്ന ഫില്‍ വിറ്റികേസിന് കോവിഡ് സ്ഥിരീകരിച്ചു. 56 വയസ്സുള്ള ഫിലിന് രോഗ ലക്ഷണങ്ങളൊന്നുമില്ല. അദ്ദേഹം ഇപ്പോള്‍ പത്ത് ദിവസത്തെ ഐസൊലേഷനിലാണെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇതൊരു തടസ്സമാകില്ലെന്നും ബോര്‍ഡ് അറിയിച്ചു. ഇരു ടീമുകളിലെയും താരങ്ങളാരും മാച്ച് റഫറിയുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നില്ലെന്നും സമ്പര്‍ക്കം പുലര്‍ത്തിയ ചില മാച്ച് ഒഫീഷ്യലുകളോട് ഐസൊലേഷനിലേക്ക് പോകുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു.