മാര്‍ട്ടിന്‍ ഗപ്ടിലിനെ ന്യൂസിലാണ്ട് സ്ക്വാഡിൽ ഉള്‍പ്പെടുത്തണം, ടീമിന് പരിചയസമ്പത്തിന്റെ കുറവുണ്ട് – ഇയാന്‍ സ്മിത്ത്

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ന്യൂസിലാണ്ടിന്റെ ഇന്ത്യയിലെ ലോകകപ്പിനുള്ള സ്ക്വാഡിൽ മാര്‍ട്ടിന്‍ ഗപ്ടിലിനെ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റര്‍ ഇയാന്‍ സ്മിത്ത്. റോസ് ടെയിലര്‍ റിട്ടയര്‍ ചെയ്തതിനാലും കെയിന്‍ വില്യംസൺ പരിക്ക് കാരണം ലോകകപ്പിനുണ്ടാകുവാന്‍ സാധ്യതയില്ലാത്തതിനാലും ടീമിൽ പരിചയസമ്പത്തുള്ള മാര്‍ട്ടിന്‍ ഗപ്ടിലിനെ ഉള്‍പ്പെടുത്തണമെന്നാണ് ഇയാന്‍ സ്മിത്തിന്റെ ആവശ്യം.

മാര്‍ട്ടിന്‍ ഗപ്ടിലിനപ്പുറം ന്യൂസിലാണ്ട് ചിന്തിക്കണമെന്നതാണ് കോച്ച് ഗാരി സ്റ്റെഡിന്റെ ഭാഷ്യം. അതിനാലാണ് ഫിന്‍ അല്ലന് കൂടുതൽ അവസരങ്ങള്‍ ന്യൂസിലാണ്ട് നൽകുന്നത്. അതേ സമയം ഫിന്‍ അല്ലന്‍ ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നും അതിനാൽ തന്നെ സെലക്ടര്‍മാര്‍ ഗപ്ടിലിനെ പരിഗണിക്കണമെന്നാണ് ഇയാന്‍ സ്മിത്തിന്റെ ആവശ്യം.