മാനെയെ ഈ സീസൺ അവസാനം വിൽക്കാനുള്ള ആലോചനയിൽ ബയേൺ

Newsroom

Picsart 23 04 18 18 28 47 626
Download the Fanport app now!
Appstore Badge
Google Play Badge 1

ബയേൺ മ്യൂണിക്ക് സാഡിയോ മാനെയെ വിൽക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. മാനെ ഈ സീസൺ തുടക്കത്തിൽ ആയിരുന്നു ലിവർപൂൾ വിട്ട് ബയേണിൽ എത്തിയത്. മാനെയുടെ ഫോം ബയേണിൽ എത്തിയ ശേഷം മോശമായിരുന്നു. 2023ൽ ഒരു ഗോൾ പോലും ബയേണായി മാനെ നേടിയിട്ടില്ല. ലെവൻഡോസ്കിയുടെ പകരക്കാരനാകാൻ എത്തിയ താരം വലിയ നിരാശ തന്നെ നൽകി. അതിനു പിന്നാലെ അച്ചടക്ക ലംഘനം കൂടെ വന്നതോടെ ക്ലബിൽ നിന്ന് മാനെ അകലുകയാണ്‌.

മാനെ 23 04 18 18 29 01 047

സാനെയെ ഇടിച്ച മാനെയ്ക്ക് എതിരെ ക്ലബ് നടപടി എടുത്തിരുന്നു. തിരികെ ബയേണൊപ്പം പരിശീലനം ആരംഭിച്ചു എങ്കിലും താരവും ടീമംഗങ്ങളുമായി ഇപ്പോൾ നല്ല ബന്ധം അല്ല എന്ന് റിപ്പോർട്ടുകൾ വരുന്നു. ഈ സീസൺ അവസാനം മാനെയെ വിൽക്കാൻ ബയേൺ ശ്രമിക്കും. മാനെ പക്ഷെ ക്ലബ് വിടാൻ താല്പര്യപ്പെടുന്നില്ല. വിമർശനങ്ങൾ മറികടന്ന് ഫോമിലേക്ക് വരാൻ ആകും എന്ന് മാനെ വിശ്വസിക്കുന്നു. ലിവർപൂളിൽ ആയിരിക്കെ അവരുടെ ഏറ്റവും പ്രധാന താരമായിരുന്നു മാനെ.