ബ്രിസ്ബെയിനില്‍ ആദ്യ ദിവസം തുടക്കത്തില വിക്കറ്റ് നഷ്ടത്തിന് ശേഷം മികച്ച സ്കോറിലേക്ക് നീങ്ങി ഓസ്ട്രേലിയ. 63 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 198/3 എന്ന നിലയിലാണ്. ലാബൂഷാനെയും മാത്യു വെയിഡും ചേര്‍ന്നുള്ള നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. 17/2 എന്ന നിലയില്‍ നിന്ന് സ്മിത്തും ലാബൂഷാനെയും ചേര്‍ന്ന് ഓസ്ട്രേലിയയെ 70 റണ്‍സ് നേടി വലിയ സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും 36 റണ്‍സ് നേടിയ സ്മിത്തിനെ പുറത്താക്കി വാഷിംഗ്ടണ്‍ സുന്ദര്‍ തന്നെ ആദ്യ ടെസ്റ്റ് വിക്കറ്റ് നേടി.
പിന്നീട് ലാബൂഷാനെ വെയിഡ് കൂട്ടുകെട്ട് മത്സരത്തില്‍ പിടിമുറുക്കുന്നതാണ് കണ്ടത്. ഇത് കൂടാതെ ലാബൂഷാനെയുടെ ക്യാച്ചുകള്‍ രഹാനെയും പുജാരയും കൈവിട്ടപ്പോള്‍ ഓസ്ട്രേലിയയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. ലാബൂഷാനെ 195 പന്തില്‍ 101 റണ്‍സും മാത്യു വെയിഡ് 83 പന്തില്‍ 43 റണ്‍സും നേടിയാണ് ക്രീസില്‍ നില്‍ക്കുന്നത്. ഇരുവരുടെയും കൂട്ടുകട്ട് ഇപ്പോള്‍ 111 റണ്‍സ് ആണ് സ്കോര്‍ ചെയ്തിട്ടുള്ളത്.