ഓസ്‌ട്രേലിയൻ താരം ലാബുഷെയിന് ഗ്ലാമോർഗനിൽ പുതിയ കരാർ

Staff Reporter

ഓസ്‌ട്രേലിയൻ ബാറ്റ്സ്മാൻ ലാബുഷെയിൻ കൗണ്ടി ടീമായ ഗ്ലാമോർഗനിൽ പുതിയ രണ്ട് വർഷത്തെ കരാറിൽ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം ഓസ്ട്രേലിയയുടെ മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിൽ മുഴുവൻ ഫോർമാറ്റുകളിലും ഗ്ലാമോർഗന് വേണ്ടി ലാബുഷെയിൻ കളിക്കും.

കഴിഞ്ഞ സീസണിൽ കൗണ്ടിയിൽ 10 മത്സരങ്ങളിൽ നിന്നായി 1114 റൺസും ലാബുഷെയിൻ നേടിയിരുന്നു. ഇതോടെയാണ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമിൽ താരത്തിന് ഇടം ലഭിച്ചത്. തുടർന്ന് ആഷസിൽ 7 ഇന്നിംഗ്സ് കളിച്ച ലാബുഷെയിൻ 353 റൺസ് നേടിയിരുന്നു.

നേരത്തെ ഗ്ലാമോർഗൻ പരിശീലകൻ മാത്യു മെയ്‌നാർഡ് ലാബുഷെയിനെ ഓസ്‌ട്രേലിയൻ ഇതിഹാസം വിവിയൻ റിച്ചാർഡ്സിനോട് ഉപമിച്ചിരുന്നു. ഗ്ലാമോർഗന്റെ മുൻ താരമായിരുന്നു സർ വിവിയൻ റിച്ചാർഡ്‌സ്.