ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് അടുത്ത ടെസ്റ്റിൽ ഉണ്ടാകില്ല എന്ന് ഇംഗ്ലണ്ട് അറിയിച്ചു. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇപ്പോൾ 1-0 ന് ഇംഗ്ലണ്ട് പിന്നിലാണ്. ലോർഡ്സ് ടെസ്റ്റിനിടെയാണ് കൂഡിന്റെ തോളിന് പരിക്കേറ്റത്. പരിക്കാണെങ്കിലും താരത്തെ സ്ക്വാഡിൽ നിലനിർത്തും എന്നും ഇംഗ്ലണ്ട് പറഞ്ഞു. നാലാം ദിവസത്തെ കളിക്കിടയിൽ ആയിരുന്നു മാർക്ക് വൂഡിന് പരിക്കേറ്റത്. ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, സ്റ്റുവർട്ട് ബ്രോഡ്, ക്രിസ് വോക്സ് എന്ന് തുടങ്ങി നീണ്ട പരിക്ക് നിര തന്നെ ഇംഗ്ലണ്ടിന് ഇപ്പോൾ ഉണ്ട്. അതിനൊപ്പം ആണ് ക്രിസ് വുഡ് ചേരുന്നത്. സാക്കിബ് മഹ്മൂദോ ക്രെയ്ഗ് ഓവർട്ടണോ വുഡിന് പകരം മൂന്നാം ടെസ്റ്റിൽ കളിക്കും.